

കൊച്ചി: ഇന്ന് മൂന്ന് തവണയായി പവന് 3,160 രൂപ വരെ വർധിച്ച് സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില, അഞ്ചുമണിയോടെ പവന് 540 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,840 രൂപയായി. ഗ്രാമിന് 13,730 രൂപയിലാണ് വൈകുന്നേരത്തെ വ്യാപാരം.
ഇന്നത്തെ വിലനിലവാരവും വ്യതിയാനവും (പവന്):
ട്രോയ് ഔൺസിന് സ്പോട്ട് ഗോൾഡ് വില 4,746.43 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി (Tariff) ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഗ്രീൻലാൻഡ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ നികുതി ഏർപ്പെടുത്തിയത് നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയാൻ കാരണമായി.
തിങ്കളാഴ്ചയും സ്വർണവിലയിൽ രണ്ട് തവണ വർധനവുണ്ടായിരുന്നു. ജനുവരി ആദ്യവാരം മുതൽ സ്വർണവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം വരും ദിവസങ്ങളിലും തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.