
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി(Gold). ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 9445 രൂപയാണ് ഇന്നത്തെ വില. അതായത് ഒരു പവന് സ്വര്‍ണത്തിന് മേൽ 200 രൂപ കുറഞ്ഞ് 75560 രൂപയിലെത്തി.
അതേസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 7755 രൂപയാണ് ഇന്നത്തെ വില. ഇന്നത്തെ വിപണി നിലവാരം അനുസരിച്ച് 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6035 രൂപ നൽകണം. 9 കാരറ്റ് സ്വര്‍ണം വാങ്ങാൻ ഗ്രാമിന് 3890 നൽകണം. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ്ണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നത്.