

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ സ്വർണവില ഗ്രാമിന് 11,930 രൂപയായി. ഒരു പവന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ പവൻ്റെ വില 95,440 രൂപയാണ്.
കഴിഞ്ഞ ദിവസം വരെ 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയും പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയുമായിരുന്നു.ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നുവെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു.
ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 9 ഡോളറിൻ്റെ കുറവാണ് ഉണ്ടായത്. ഇതോടെ വില 4,198 ഡോളറായി കുറഞ്ഞു. 4,205 ഡോളറിലാണ് ഇന്ന് സ്വർണത്തിൻ്റെ വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു.
ഈ മാസം വായ്പാ പലിശനിരക്കുകൾ ഫെഡറൽ റിസർവ് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻനിർത്തി ഡോളർ ഇൻഡക്സിൽ ഇടിവുണ്ടാവുന്നുണ്ട്. ഇതിന് ആനുപാതികമായി സ്വർണവിലയിലും വ്യത്യാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ വില കുറഞ്ഞെങ്കിലും, വരും ദിവസങ്ങളിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.