കൊച്ചി: റെക്കോഡ് കുതിപ്പിൽ നിന്ന സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,210 രൂപയും പവന് 89,680 രൂപയുമായി.ഇന്നലെ ഗ്രാമിന് 20 രൂപ കൂടി 11,380 രൂപയായിരുന്നു. പവന്റെ വിലയിൽ 160 രൂപയുടെ വർധനവ് രേഖപ്പെടുത്തി 91,040 രൂപയായിരുന്നു.ഇസ്രയേൽ -ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.