കൊച്ചി : റെക്കോർഡുകൾ ഭേദിച്ച് കുതിച്ചിരുന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ പുതിയ വില 93,280 രൂപയായി.(Gold price lowered in Kerala )
ഗ്രാമിന് ആനുപാതികമായി 310 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 11,660 രൂപയാണ്.
രണ്ടുദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ രാവിലെ സ്വർണവില നേരിയ തോതിൽ വർദ്ധിച്ചിരുന്നു. ഇന്നലെ രാവിലെ 97,360 രൂപയായി വർധിച്ച്, ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരത്തിനൊപ്പം എത്തിയ ശേഷമാണ് ഉച്ചയോടെ വീണ്ടും വില ഇടിഞ്ഞത്. രണ്ടു ദിവസത്തിനിടെ സ്വർണ്ണവിലയിൽ മൊത്തം 4080 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഈ മാസം സ്വർണ്ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 86,560 രൂപയായിരുന്നു വില.