ചരിത്ര കുതിപ്പിൽ സ്വർണ്ണവില: പവന് കൂടിയത് എത്ര രൂപയെന്ന് അറിയേണ്ടേ ? | Gold price

പവന് 1360 രൂപ വർധിച്ചു
Gold price hits historic high, know about today's rate
Published on

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വലിയ കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന് 1360 രൂപ വർധിച്ചതോടെ സ്വർണ്ണവില 92,000 രൂപ കടന്നു. പവന് 92,280 രൂപ എന്ന നിലയിലും, ഗ്രാമിന് 170 രൂപ കൂടി 11,535 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Gold price hits historic high, know about today's rate)

ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 90,200 രൂപയായിരുന്നു. നവംബർ 5-ന് 89,080 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരം. നവംബർ 13-ന് വില പടിപടിയായി ഉയർന്ന് 94,320 രൂപയിൽ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം.

ഈ മാസത്തിന്റെ ആദ്യ പകുതിയിൽ വില കുത്തനെ ഉയരുകയും തുടർന്ന് കുറയുകയും ചെയ്ത ശേഷം, വീണ്ടും ശക്തമായ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതയുമാണ് വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം.

Related Stories

No stories found.
Times Kerala
timeskerala.com