കയറിയത് പോലെ തിരിച്ചിറങ്ങി സ്വർണ്ണവില : ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത്.. | Gold price

ഇന്ന് രാവിലെ പവന് 1520 രൂപയാണ് കൂടിയിരുന്നത്
Gold price fell sharply again in the afternoon
Published on

തിരുവനന്തപുരം : രണ്ടു ദിവസത്തെ ഇടിവിന് ശേഷം ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വർണ്ണവില ഉച്ചയോടെ വീണ്ടും കുത്തനെ കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ പുതിയ വില 95,760 രൂപയായി. ഗ്രാമിന് ആനുപാതികമായി 200 രൂപ കുറഞ്ഞ് 11,970 രൂപയായി ആണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.(Gold price fell sharply again in the afternoon)

ഇന്ന് രാവിലെ പവന് 1520 രൂപയാണ് കൂടിയിരുന്നത്. അതോടെ വില 97,360 രൂപയായി വർധിച്ച് ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരത്തിനൊപ്പം എത്തിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണവിലയിൽ 1520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസം സ്വർണ്ണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

Related Stories

No stories found.
Times Kerala
timeskerala.com