
തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്.എന്നാൽ സ്ട്രോങ് റൂമിലെ സ്വർണം മണലിൽ എങ്ങനെ എത്തി എന്ന് കണ്ടെത്താനായിട്ടില്ല
നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അതീവ സുരക്ഷയുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞദിവസമാണ് 13 പവനോളം വരുന്ന സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ശ്രീകോവിലിലെ വാതിലില്‍ പൂശാനായി കരുതിയിരുന്ന സ്വര്‍ണമായിരുന്നു ഇത്. ശനിയാഴ്ച രാവിലെയാണ് സ്വർണം കാണാതായതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ക്ഷേത്ര ജീവനക്കാരെയടക്കം പോലീസ് ചോദ്യം ചെയ്തിരുന്നു.