സ്വർണപാളി വിവാദം ; സർക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്ന് കെ സി വേണുഗോപാൽ |k c venugopal

കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെത്.
k c venugopal
Published on

തിരുവനന്തപുരം : ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ. സർക്കാർ സമ്മതിച്ചു ചെമ്പ് അല്ല, സ്വർണം എന്ന്. കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെത്. ഹൈകോടതി കാരണം ആണ് ഇതെല്ലാം പുറത്ത് വന്നത്. അയ്യപ്പൻറെ സ്വത്ത്‌ മോഷ്ട്ടിച്ച സംഭവം ആണ്. പോറ്റിയെ നിയോഗിച്ചവർക്ക് ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികാരികളുടെ സഹായം ലഭിക്കാതെ ഇതൊന്നും ചെയ്യാൻ കഴിയില്ല. ശക്തമായ പ്രതിഷേധം യുഡിഎഫ് നടത്തും. ഈ കാര്യത്തിൽ സർക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കും. കോടതിയുടെ മേൽനോട്ടം വഹിക്കുന്ന അന്വേഷണമാണ് വേണ്ടതെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com