
തൃശൂര്‍: ഭാര്യക്ക് പിറന്നാള്‍ സമ്മാനം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ മോഷണം. മൂന്നരപവന്‌റെ സ്വർണ ചെയിൻ കവർന്ന ഭര്‍ത്താവ് പിടിയില്‍. ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിൽ ഇമ്മാനുവൽ (മനു വയസ്സ് 32) എന്നയാളാണ് പിടികൂടിയത്.
പ്രതിയെ തൊടുപുഴയിൽ നിന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് മാർക്കറ്റ് റോഡിലെ ഭാർഗവി ജ്വല്ലറിയിൽ മോഷണം നടന്നത്.
ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതി ജ്വല്ലറിയിൽ നിന്നും തന്ത്രപൂര്‍വ്വം 3 പവൻ ഗോൾഡ് ചെയിൻ മോഷ്ടിക്കുകയായിരുന്നു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.