ഗു​രു​വാ​യൂ​ര്‍ ആ​ന​ക്കോ​ട്ട​യി​ലെ കൊ​മ്പ​ന്‍ ഗോ​കു​ല്‍ ച​രി​ഞ്ഞു |Guruvayur Gokul

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് കൊ​മ്പ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു
guruvayoor gokul
Published on

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ കൊ​മ്പ​ൻ ഗു​രു​വാ​യൂ​ർ ഗോ​കു​ൽ (35) ച​രി​ഞ്ഞു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് കൊ​മ്പ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.രണ്ടു വയസുള്ളപ്പോഴാണ് കര്‍ണാടകയില്‍ നിന്ന് ഗോകുല്‍ ഗുരുവായൂരപ്പ സന്നിധിയില്‍ എത്തുന്നത്.

എ​റ​ണാ​കു​ളം ചു​ള്ളി​ക്ക​ൽ അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ എ.​എ​സ്. ര​ഘു​നാ​ഥ​ൻ 1994 ജ​നു​വ​രി ഒ​മ്പ​തി​ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ന​ട​യ്ക്കി​രു​ത്തി​യ ആ​ന​യാ​ണി​ത്. ‌‌

കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ഗോകുൽ വളരെ ക്ഷീണിതനായിരുന്നു.കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗുരുവായൂർ ഗോകുൽ. ഗജവീരന് ദേവസ്വം അന്തിമോപചാരമേകി. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ പുഷ്പചക്രം അർപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com