ഗോദ്റെജിൻറെ പുതിയ എസി മോഡലുകൾ വിപണിയിൽ

ഗോദ്റെജിൻറെ പുതിയ എസി മോഡലുകൾ വിപണിയിൽ
Published on

കൊച്ചി: ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസായ ഗോദ്റെജ് & ബോയ്സ്‌ രാജ്യത്തെ വ്യവസായ മേഖലയും വലിയ വീടുകളും ലക്ഷ്യമിട്ട് എസികളുടെ ശ്രേണി വിപുലീകരിച്ചു. രണ്ട്, മൂന്ന് ടൺ കപ്പാസിറ്റിയിലുള്ള വൺ-വേ കസ്സറ്റ്, ഫോർ-വേ കസ്സറ്റ് എസികൾ, രണ്ട് മുതൽ നാല് ടൺ വരെ ശേഷിയുള്ള ടവർ എസികൾ, രണ്ടര, മൂന്ന് ടൺ ശേഷിയുള്ള ടർബോ കൂൾ സ്പ്ലിറ്റ് എസി എന്നിവയുൾപ്പെടുന്നതാണ് പുതിയ നിര. മികച്ച ശീതീകരണ ശേഷിയുള്ള മൂന്ന് ടൺ മോഡലിനുള്ള ഇൻഡസ്ട്രിയിലെ ഏറ്റവും വീതിയേറിയ ഇൻഡോർ യൂണിറ്റും ഈ ശ്രേണിയുടെ പ്രത്യേകതയാണ്.

എല്ലാ കൊമേഴ്സ്യൽ എസികളും എഐ സങ്കേതിക സംവിധാനമുള്ളവയാണ്. ചുറ്റുപാടുമുള്ള ചൂടും ഉപയോക്തൃ സാന്നിധ്യവും തിരിച്ചറിഞ്ഞ് തണുപ്പിക്കുന്നതിനാൽ വൈദ്യുതി ലാഭിക്കാനും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനും ഇവയ്ക്ക് സാധിക്കും. എവിടെ നിന്നും എസിയെ നിയന്ത്രിക്കാനാവുന്ന സ്മാർട്ട് ഐഒടി, നാല് തരത്തിലുള്ള സ്വിങ്, ഇൻവർട്ടർ, 5-ഇൻ-1 കൺവേർട്ടിബിൾ ടെക്നോളജി തുടങ്ങിയ സവിശേഷതകളും ഇവയ്ക്കുണ്ട്. 52 ഡിഗ്രി വരെ ഉയർന്ന ചൂടിലും ശക്തമായ തണുപ്പ് നൽകാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ നിർമാണം. കൂടാതെ പരിസ്ഥിതി സൗഹൃദപരമായ ആർ 32 റഫ്രിജറന്റും 5 വർഷത്തെ കംപ്രസർ വാറണ്ടിയുമുണ്ട്. 70,000രൂപ മുതലാണ് ലൈറ്റ് കൊമേഴ്സ്യൽ എസി ശ്രേണിയുടെ വില. രാജ്യത്തെ ഗോദ്റെജ് അംഗീകൃത സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com