പ്രത്യേക ഓണം ഓഫറുകളുമായി ഗോദ്റെജ്: കേരളത്തില്‍ സ്മാര്‍ട്ട് സെക്യൂരിറ്റി ശൃംഖല അവതരിപ്പിച്ചു
കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജൂവലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സെക്യൂരിറ്റി വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം. അതീവ സുരക്ഷയുള്ള സേഫുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിര്‍ബന്ധമാക്കുന്ന രീതിയിലെ കേന്ദ്ര സര്‍ക്കാരിന്‍റെ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറിന്‍റെ (ക്യുസിഒ) പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കല്‍, പുതുമകള്‍ അവതരിപ്പിക്കല്‍, ഉപഭോക്താക്കളുടെ വിശ്വാസം നേടുക തുടങ്ങിയവയില്‍ ഗോദ്റെജിനുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കാണുന്നത്. ഇവയുടെ അവതരണത്തോടനുബന്ധിച്ച് കേരളത്തിലുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം സുരക്ഷാ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണ വില ഉയരുമ്പോഴും ചെറുകിട ജൂവലറികള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സേഫുകള്‍ക്കായുള്ള ആവശ്യവും വര്‍ധിക്കുകയാണെന്ന് ഗോദ്റെജ് എന്‍ര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്കര്‍ ഗോഖലെ പറഞ്ഞു. ഉന്നത സുരക്ഷയുള്ള ബിഐഎസ് സര്‍ട്ടിഫൈഡ് ശ്രേണിയിലുള്ള ഹൈ സെക്യൂരിറ്റി സേഫുകളിലൂടെ തങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമല്ല ചെയ്യുന്നത്. ഇന്‍റലിജന്‍റും ഭാവിയിലേക്കുതകുന്ന സുരക്ഷയുമായുള്ള പുതിയ നിലവാരങ്ങളാണ് തങ്ങള്‍ ലഭ്യമാക്കുന്നത്. ഹോം ലോക്കര്‍ വിഭാഗത്തില്‍ 80 ശതമാനം വിപണി വിഹിതവും സ്ഥാപന വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതവും നേടുക എന്നതാണ് ഈ ഉല്‍സവ വേളയിലെ തങ്ങളുടെ ലക്ഷ്യം. വിശ്വസനീയമായ, ഭാവിയിലെ സുരക്ഷയ്ക്ക് അനുയോജ്യമായ രീതിയില്‍ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന നിലയിലാണു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍. ഓണം അടുത്തെത്തുന്നതോടെ കുടുംബങ്ങള്‍ സുരക്ഷയിലും സമൃദ്ധിയിലും നിക്ഷേപം നടത്തും. തങ്ങളുടെ പ്രത്യേക അവതരണ ആനുകൂല്യങ്ങള്‍ വഴി ഉന്നത സുരക്ഷയുള്ള ഈ സംവിധാനങ്ങള്‍ കൂടുതല്‍ താങ്ങാവുന്ന വിധത്തിലും സൗകര്യപ്രദമായ രീതിയിലും ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലും ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാണിജ്യ, ഗാര്‍ഹിക വിപണികള്‍ക്ക് സേവനം നല്‍കുന്നതാണ് പുതിയ ശ്രേണി. ജൂവലറികള്‍ക്കായുള്ള ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫുകള്‍ അത്യാധുനിക സംരക്ഷണവും ഉയര്‍ന്ന ശേഷിയുള്ള സ്റ്റോറേജ് സൗകര്യവും നല്‍കും. ഇത് ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ജൂവലറികളുടെ റീട്ടെയില്‍ പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ്. നോണ്‍ ഡിസ്ട്രക്ടീവ് ഗോള്‍ഡ് പരിശോധനാ സംവിധാനമായ അക്യു ഗോള്‍ഡ് ഐഇഡിഎക്സ് സീരീസ് ഹാള്‍മാര്‍ക്കിങ് സെന്‍ററുകളേയും ബാങ്കുകളേയും സ്വര്‍ണ പണയ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയും ജൂവലറികളേയും പിന്തുണക്കുന്നതാണ്. സ്വര്‍ണവുമായി ബന്ധപ്പെട്ട മേഖലയില്‍ ഗോദ്റെജിന്‍റെ പങ്ക് കൂടുതല്‍ ശക്തമാക്കുന്നതു കൂടിയാണിത്. വീടുകള്‍ക്കായുള്ള എന്‍എക്സ് പ്രോ സ്ലൈഡ്, എന്‍എക്സ് പ്രോ ലക്സ്, റിനോ റീഗല്‍, എന്‍എക്സ് സീല്‍ എന്നിവ ബയോമെട്രികും ഡിജിറ്റല്‍ അക്സസും സംയോജിപ്പിക്കുന്നവയാണ്. ഡിസൈനുകളുടെ കാര്യത്തില്‍ വളരെയേറെ പ്രാധാന്യം നല്‍കുന്നതും ഡിജിറ്റല്‍ അവബോധമുള്ളതുമായ കേരളത്തിന് അനുയോജ്യമായ രീതിയില്‍ ഇന്‍റലിജന്‍റ് അലാം സംവിധാനങ്ങളും ആധുനിക ഇന്‍റീരിയറുകളും ജീവിത ശൈലീ ആവശ്യങ്ങളും സംയോജിപ്പിച്ചാണ് ഇവ എത്തുന്നത്.
വീടുകളുടെ ലോക്കറുകളുടെ കാര്യത്തില്‍ 80 ശതമാനത്തിനടുത്തും സ്ഥാപന വിഭാഗത്തില്‍ 60 ശതമാനവും വിപണി വിഹിതവുമായി കേരളത്തിലെ സംഘടിത ലോക്കര്‍ വിപണിയില്‍ മുന്‍പന്തിയിലാണ് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്. ജൂവലറി വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതമാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. റീട്ടെയിലര്‍മാരുമായുള്ള ആഴത്തിലുള്ള ബന്ധവും പ്രാദേശിക വിപണികളിലെ ശ്രദ്ധയുമാണ് ഇതിനു സഹായകമാകുക. ഈ വിഭാഗത്തിലും കേരളം മികച്ച പ്രകടനമാണു തുടരുന്നത്. ദക്ഷിണ മേഖലയില്‍ ഗണ്യമായ സംഭാവനകളാണ് കേരളം നല്‍കുന്നത്. ഉല്‍സവ കാലം എത്തുന്നതോടെ ഗോദ്റെജ് തങ്ങളുടെ റീട്ടെയില്‍ ശൃംഖല ശക്തമാക്കുകയും കേരളത്തിലെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ്. സുരക്ഷിതവും മികച്ച രൂപകല്‍പനയുള്ളതും ഭാവിയിലേക്കുള്ള സൗകര്യങ്ങള്‍ ഉള്ളതുമായ വിശ്വസനീയ സേവനദാതാവ് എന്ന നിലയില്‍ ഗോദ്റെജ് കേരളത്തിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ്.
പുതിയ ലോക്കറുകളുടെ അവതരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ ഉടനീളം ഗോദ്റെജ് പ്രത്യേകമായ ഓണം സുരക്ഷാ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫ് വാങ്ങുന്ന ജൂവല്ലറി ഉടമള്‍ക്ക് 19,000 രൂപ വില വരുന്ന കൗണ്ട്മാറ്റിക് നോട്ട് എണ്ണല്‍ മെഷീന്‍ സൗജന്യമായി ലഭിക്കും. അക്യു ഗോള്‍ഡ് ഐഇഡിഎക്സ് ഗോള്‍ഡ് ടെസ്റ്റിങ് മെഷീന്‍ വാങ്ങുന്നവര്‍ക്ക് 25,000 രൂപ വിലയുള്ള ക്രൂസേഡര്‍ നോട്ട് എണ്ണല്‍ മെഷീനും ലഭിക്കും. വീടുകള്‍ക്കായി 100 എക്സ് സേഫുകളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്നവര്‍ക്ക് മിസ്റ്റ് സ്മോള്‍ ബുക്ക് സേഫ് സൗജന്യമായി ലഭിക്കും. പരിമിത കാലത്തേക്കുള്ള ഈ ഉല്‍സവ കാല ആനുകൂല്യങ്ങള്‍ ഗോദ്റെജിന്‍റെ അംഗീകൃത ഔട്ട്ലെറ്റുകളിലും സംസ്ഥാനത്തെ റീട്ടെയില്‍ പങ്കാളികളിലും ലഭ്യമാണ്.