

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ കേരള സര്‍ക്കാരുമായുള്ള പങ്കാളിത്തത്തിലൂടെ പ്രധാന അടിസ്ഥാന സൗകര്യ വികസനത്തിനായി കൊച്ചിയില്‍ 90 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ 69 കോടി രൂപയുടെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികള്‍ക്കുള്ള ഓര്‍ഡറും ഇന്‍ഫോപാര്‍ക്കില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ 24 കോടി രൂപയുടെ രൂപകല്‍പ്പന- നിര്‍മ്മാണ പ്രോജക്ടിന്‍റ്െ വിജയകരമായ പൂര്‍ത്തീകരണവും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തിന്‍റെ 26 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള യാത്രയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ണായക ഘടകമാണ്. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ച് ആധുനികവും കാര്യക്ഷമവുമായ, മനുഷ്യ കേന്ദ്രീകൃതവുമായ ഇടങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യത്തില്‍ പങ്കുചേരുന്നതില്‍ അഭിമാനമുണ്ട്. രൂപകല്‍പ്പന, എഞ്ചിനീയറിംഗ്, നിര്‍വ്വഹണം വരെ സമ്പൂര്‍ണ്ണ പരിഹാരങ്ങള്‍, ഡിസൈന്‍ മികവിനൊപ്പം എഞ്ചിനീയറിംഗ് കൃത്യതയും സംയോജിപ്പിച്ച് വന്‍തോതിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള തങ്ങളുടെ കഴിവിനെയാണ് തെളിയിക്കുന്നത്. കേരളത്തിലെ ഈ പങ്കാളിത്തങ്ങള്‍ നവീകരണം, ഉള്‍ക്കൊള്ളല്‍, സുസ്ഥിരത എന്നിവയിലൂടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു രൂപം നല്‍കുന്നതില്‍ തങ്ങളുടെ പങ്ക് വീണ്ടും ഉറപ്പിക്കുന്നുവെന്ന് ഗോദ്റെജ് ഇന്‍റീരിയോ സീനിയര്‍ വൈസ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ സ്വപ്നീല്‍ നാഗര്‍ക്കര്‍ പറഞ്ഞു.
കെ.എം.ആര്‍.എല്ലില്‍ നിന്നുള്ള ഈ പുതിയ ഓര്‍ഡര്‍ ഇന്‍റീരിയോയുടെ ആദ്യത്തെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രോജക്റ്റാണ്. ജെ.എല്‍.എന്‍ സ്റ്റേഡിയം കഴിഞ്ഞ് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ വരെയുള്ള 10 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകള്‍, പ്രോപ്പര്‍ട്ടി ഡെവലപ്മെന്‍റ് ഏരിയകള്‍, അനുബന്ധ വയഡക്റ്റ് എന്നിവയ്ക്ക് വേണ്ടിയുള്ള ഇലക്ട്രിക്കല്‍, വെന്‍റിലേഷന്‍, എയര്‍ കണ്ടീഷനിംഗ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ഇതുകൂടാതെ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായി (കെഎസ്ഐടിഐഎല്‍) ഇന്ത്യയിലെ ആദ്യ ന്യൂറോഡൈവേഴ്സ്-സൗഹൃദ വര്‍ക്ക്സ്പേസും ഇന്‍റീരിയോ പൂര്‍ത്തിയാക്കി. 50,000 ചതുരശ്ര അടിയിലധികം ഓഫീസ് ഇന്‍റീരിയറുകളും 65,000 ചതുരശ്ര അടി ഫസാഡ് ജോലികളും ഉള്‍പ്പെടുന്നതാണിത്. ഇത് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍റെ പ്രോപ്പര്‍ട്ടി ഡെവലപ്മെന്‍റ് ഏരിയയുടെ ഭാഗമാണ്.
കെഎസ്ഐടിഐഎല്ലിന്‍റെ നവീകരണം, ആക്സസിബിലിറ്റി, സുസ്ഥിരത എന്നീ കാഴ്ചപ്പാടുമായി യോജിച്ച് ഈ സ്ഥലത്തു സെന്‍സറി-റെസ്പോണ്‍സീവ് ഡിസൈന്‍, അഡാപ്റ്റീവ് ലൈറ്റിംഗ്, ഉള്‍ക്കൊള്ളുന്ന സ്പേഷ്യല്‍ പ്ലാനിംഗ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. പദ്ധതിയുടെ പൊതുവായ പ്രവര്‍ത്തന പരിധിയില്‍ ഇന്‍റീരിയര്‍ ഫിറ്റ്-ഔട്ടുകള്‍, ആര്‍ക്കിടെക്ചറല്‍ ഫിനിഷുകള്‍, എംഇപി സിസ്റ്റങ്ങള്‍, ഫാസാഡ് എഞ്ചിനീയറിംഗ് എന്നിവ ഉള്‍പ്പെടെ സമഗ്രമായ ഡിസൈന്‍-അന്‍ഡ്-ബില്‍ഡ് സേവനങ്ങള്‍ ഉള്‍പ്പെടുന്നു.
കൂടാതെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആര്‍ക്കിടെക്ചറല്‍ ഫിനിഷിംഗ് കരാറില്‍ ഏറ്റവും കുറഞ്ഞ ലേലതുകക്കാരായി കെ.എം.ആര്‍.എല്‍ ഗോദ്റെജ് ഇന്‍റീരിയോയെ പ്രഖ്യാപിച്ചു. പാലാരിവട്ടം ജംഗ്ഷന്‍, അലിഞ്ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ എന്നീ അഞ്ച് എലിവേറ്റഡ് സ്റ്റേഷനുകളിലെ ബ്ലോക്ക് വര്‍ക്ക്, പ്ലംബിംഗ്, ഇന്‍റീരിയര്‍ ഫിനിഷിംഗ് ജോലികള്‍ എന്നിവ ഈ കരാറില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ഇന്ത്യയിലെ മെട്രോ വികസന രംഗത്തെ കമ്പനിയുടെ പങ്ക് കൂടുതല്‍ വര്‍ദ്ധിക്കുകയാണ്.
പ്രവര്‍ത്തനക്ഷമമായ മെട്രോ സ്റ്റേഷന്‍റെ മുകളിലും റെയില്‍വേ ഇടനാഴിയോട് ചേര്‍ന്നിരുന്ന ഇന്‍ഫോപാര്‍ക്കിലെ കെ.എസ്.ഐ.ടി.ഐ.എല്‍ പദ്ധതിയും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ 24 മണിക്കൂറും നിലനിര്‍ത്തിക്കൊണ്ട്, യാതൊരു അപകടങ്ങളുമില്ലാതെയാണ് പൂര്‍ത്തിയാക്കിയത്. ഡിസൈന്‍ മികവ്, നിര്‍വ്വഹണത്തിലെ കൃത്യത, സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഗോദ്റെജ് ഇന്‍റീരിയോയ്ക്ക് കെ.എസ്.ഐ.ടി.ഐ.എല്‍ ജനറല്‍ മാനേജര്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ, കൊച്ചി മെട്രോ ടീം, ഇന്ത്യന്‍ റെയില്‍വേ എന്നിവരുടെ പ്രശംസ ലഭിച്ചു.