ഗോദ്‌റെജ്‌ ഗ്രൂപ്പ് ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്പ്ലേസ് സമ്മിറ്റും അവാര്‍ഡുകളും സംഘടിപ്പിക്കുന്നു

Godrej
Published on

കൊച്ചി: ഇന്ത്യയുടെയും ലോകത്തിന്‍റെയും വളര്‍ന്നുവരുന്ന ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്തി വര്‍ക്ക് പ്ലേസസ്, ആരോഗ്യ വേള്‍ഡ് എന്നിവരുമായി സഹകരിച്ച് ഗോദ്‌റെജ്‌ വ്യവസായ ഗ്രൂപ്പ് മുംബൈയില്‍ രണ്ടു ദിവസത്തെ ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്പ്ലേസ് ഉച്ചകോടിയും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിക്കുന്നു.

ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി നവംബര്‍ 20, 21 തീയതികളിലാണ് നടക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അത്യാധുനിക തന്ത്രങ്ങള്‍ ഒരുക്കുന്നതിനായി അന്താരാഷ്ട്ര നേതാക്കള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, വ്യവസായ സ്ഥാപനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, സംഘടനകള്‍ തുടങ്ങിയവർ പങ്കെടുക്കും.

ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്തി വര്‍ക്ക്പ്ലേസസ്, ആരോഗ്യ വേള്‍ഡ് എന്നീ ലാഭേച്ഛയില്ലാത്ത സംഘടനകളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മുന്‍ ആരോഗ്യ ആഗോള ഉച്ചകോടികളില്‍ നിന്നുള്ള പഠനങ്ങളെ അടിസ്ഥാനമാക്കി, ജോലിയുടെ ഭാവി നിരീക്ഷിക്കുക, ജോലിസ്ഥല ക്ഷേമത്തില്‍ കൃത്രിമബുദ്ധി (എഐ) സംയോജിപ്പിക്കുക, ആരോഗ്യ കേന്ദ്രീകൃത രീതികളുമായി ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, ഭരണം) ലക്ഷ്യങ്ങളെ വിന്യസിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ ഉച്ചകോടി ജോലിസ്ഥല ക്ഷേമത്തില്‍ പുതിയ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്.

ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളെ സമ്മിറ്റ് അവതരിപ്പിക്കുകയും 2025ലെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ജോലിസ്ഥലങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.

സാംക്രമികേതര രോഗ (എന്‍സിഡി) പ്രതിരോധം, മാനസികാരോഗ്യ പിന്തുണ, സംഘടനാ സംസ്കാരത്തില്‍ ക്ഷേമത്തിന്‍റെ സംയോജനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2025ലെ സമ്മിറ്റ് ലോകമെമ്പാടുമുള്ളതും ഇന്ത്യന്‍ ജോലിസ്ഥലത്തിന്‍റെ പശ്ചാത്തലത്തിലും വ്യത്യസ്തമായ ആരോഗ്യ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യും. ആരോഗ്യ വേള്‍ഡിന്‍റെ "മൈ താലി"എന്ന പോഷകാഹാര പരിപാടി, ജീവിതശൈലി പരിശീലന പരിപാടി, പുകയില രഹിത ജോലിസ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള കോര്‍പ്പറേറ്റ് വെല്‍നസ് സംരംഭങ്ങളും മികച്ച രീതികളും സമ്മേളനം ഉയര്‍ത്തിക്കാട്ടും.

ഗോദ്‌റെജ്‌ ഗ്രൂപ്പില്‍ പരമ്പരാഗത രീതികള്‍ക്കപ്പുറം ആരോഗ്യവും ക്ഷേമവും വളര്‍ത്തുന്ന പ്ലാറ്റ് ഫോമുകളുടെയും ഇടപെടലുകളുടെയും ആവശ്യകത തങ്ങള്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നുംഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്തി വര്‍ക്ക്പ്ലേസസ്, ആരോഗ്യ വേള്‍ഡ് എന്നിവരുമായുള്ള സഹകരണം ആരോഗ്യകരമായ ജോലിസ്ഥലങ്ങളെ പിന്തുണയ്ക്കുന്ന തങ്ങളുടെ സംസ്കാരവുമായി പൊരുത്തപ്പെടുന്നതാണെന്നും ഇന്നത്തെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജോലിസ്ഥലങ്ങളില്‍, ദീര്‍ഘവീക്ഷണമുള്ള, ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന, അവരുടെ അതുല്യമായ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുന്ന തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ കോര്‍പ്പറേറ്റ് ഇന്ത്യയെ പ്രചോദിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും ഗോദ്‌റെജ്‌ ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ കോര്‍പ്പറേറ്റ് സര്‍വീസസ് ഗ്രൂപ്പ് മേധാവി അജയ് ഭട്ട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com