

ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഗ്രാൻഡ് ഫിനാലെക്ക് ഇനി രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കെ വീട്ടിൽ സംഘർഷാവസ്ഥ കൂടുന്നതാണ് കാണുന്നത്. ഇത്തവണ ആരൊക്കെയാണ് ടോപ്പ് ഫൈവിൽ എത്തുക, ആരാകും കപ്പ് നേടുക എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ഇതിനിടെയിലാണ് പുറത്ത് പോയ മത്സരാർത്ഥികൾ വീണ്ടും തിരികെയെത്തിയതും വലിയ വിവാദങ്ങളുടെ കെട്ടുകളാണ് പലരും പുറത്തുവിട്ടത്.
ഇപ്പോൾ, വളരെ വൈകാരികമായി സംസാരിക്കുന്ന അക്ബറിന്റെ പുതിയ പ്രെമോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അനുമോളാണ് ഇത്തവണയും ചർച്ചാവിഷയം. ബിഗ് ബോസിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അനുമോളുടെ യഥാർത്ഥ മുഖം താൻ വെളിപ്പെടുത്തുമെന്നാണ് അക്ബർ പറയുന്നത്. അനുമോളുടെ പിആർ തന്റെ കുടുംബത്തെ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ അക്രമിക്കുന്നത് കാണാൻ തനിക്ക് താത്പര്യമില്ലെന്നാണ് അക്ബർ പറയുന്നത്. ഇക്കാര്യം ആര്യൻ തന്നോട് പറഞ്ഞതാണെന്നും അനുമോളോട് സംസാരിക്കാൻ പേടിയാണെന്നും അക്ബർ പറയുന്നു.
ആര്യന്റെ അമ്മയുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അനുമോൾ ഏൽപ്പിച്ച പിആർ ടീം കമന്റ് ഇട്ടുകൊണ്ടിരിക്കുകയാണ്. അവളുടെ റിയൽ ഫേസ് തുറന്നുകാണിക്കുന്നതിന്റെ അങ്ങേയറ്റം താൻ തുറന്നു കാണിച്ചിട്ടുണ്ട്. ഇനിയുള്ളത് കൂടി തുറന്നുകാണിച്ചിട്ടേ ഇവിടെ നിന്ന് പോകുന്നുള്ളൂവെന്നാണ് അക്ബർ പറയുന്നത്. കപ്പ്, കോപ്പ് പോട്ടെ പുല്ല്..നമുക്ക് ഒരു തേങ്ങയുമില്ലെന്നും അക്ബർ പറയുന്നു.
"മറ്റുള്ളവരുടെ കുടുംബം ഇല്ലാതെയാക്കുന്നതാണോ അവളുടെ ഗെയിം സ്ട്രാറ്റജി? 50 ലക്ഷത്തിന് വേണ്ടി അവൾക്കെതിരെ സംസാരിക്കുന്ന 25 പേരുടെ കുടുംബം ഇല്ലാതെയാക്കുന്നതാണോ അവളുടെ സ്ട്രാറ്റജി? പിആർ വച്ച് എന്തും വിളിച്ചുപറയുന്നതാണോ അവളുടെ സ്ട്രാറ്റജി? അവളുടെ കൈയിൽ പണം ഉണ്ടെന്ന് വിചാരിച്ച് നമ്മളെ കരിവാരി തേക്കുന്നതാണോ?" - എന്നാണ് വൈകാരികമായി അക്ബർ ചോദിക്കുന്നത്.