

കഴിഞ്ഞ എട്ടു വർഷമായി ഡിജിറ്റൽ വാർത്ത രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമമാണ് ടൈംസ് കേരള (Timeskerala.com). ഡിജിറ്റൽ വാർത്ത മേഖലയിൽ വിശ്വസനീയവും ജനകേന്ദ്രീകൃതവുമായ വാർത്തകൾ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, മികച്ച പത്രപ്രവർത്തനം മാത്രം പോരാ എന്നും, അവ കണ്ടെത്താൻ എളുപ്പമുള്ളതും, ആകർഷകമായി വായിക്കാൻ കഴിയുന്നതുമായിരിക്കണം എന്നും ഞങ്ങൾ തിരിച്ചറിഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ, ഡിജിറ്റൽ രംഗത്തെ പത്ത് മുൻനിര മാധ്യമങ്ങളിൽ ഒരാളായി GNI (Google News Initiative) ഡിജിറ്റൽ നേറ്റീവ് കാറ്റലിസ്റ്റ് പ്രോഗ്രാമിൽ (GNI Digital Native Catalyst Program) ഭാഗമാവാനുള്ള അവസരം ടൈംസ് കേരളയ്ക്ക് ലഭിച്ചു.
GNI ഡിജിറ്റൽ നേറ്റീവ് കാറ്റലിസ്റ്റ് പ്രോഗ്രാമിലൂടെയുള്ള ഞങ്ങളുടെ യാത്ര ഡിജിറ്റൽ ലോകത്ത് മികച്ച പത്രപ്രവർത്തനം കാഴ്ചവക്കുവാൻ ഏറെ സഹായകമായി. ഒരു ഡിജിറ്റൽ മെച്യൂരിറ്റി അസസ്‌മെന്റോടെയാണ് ജിഎൻഐ പ്രോഗ്രാം ആരംഭിച്ചത്. ഡിജിറ്റൽ-ഫസ്റ്റ് പ്രസിദ്ധീകരണമെന്ന നിലയിൽ ടൈംസ് കേരളയുടെ നിലവിലെ ഘടനാപരമായ രൂപരേഖ വ്യക്തമാക്കുന്നതിൽ മെച്യൂരിറ്റി അസസ്‌മെന്റ് വഹിച്ച പങ്ക് വളരെ വലുതാണ്. വെബ്സൈറ്റിന്റെ റീച്ചിൽ മാത്രം കേന്ദ്രികരിക്കാതെ വായനക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ തിരിച്ചറിയാൻ ഇത് സഹായിച്ചു.
മീഡിയോളജി സോഫ്റ്റ്‌വെയറിലെ (Mediology Software ) വിദഗ്ദ്ധരുമായി നടത്തിയ വൺ-ഓൺ-വൺ കൺസൾട്ടേഷൻ സെഷനുകളിലൂടെ, സെർച്ച്, ഡിസ്കവറിക്ക് വേണ്ടിയുള്ള ഒപ്റ്റിമൈസേഷൻ, വെബ്സൈറ്റ് എൻഗേജ്മെന്റ് എന്നിവയെ കുറിച്ച് ആധികാരികമായി അറിയുവാൻ സാധിച്ചു. വാർത്തകൾ എളുപ്പത്തിൽ എങ്ങനെ വായനക്കാരിലേക്ക് എത്തിക്കുവാൻ സാധിക്കും എന്നതിനെ കുറിച്ച് ആസൂത്രണം ചെയ്യാനും കഴിഞ്ഞു.
ഓൺലൈനിൽ ഞങ്ങളുടെ ഉള്ളടക്കം എങ്ങനെ ദൃശ്യമാകുന്നു എന്നതിന് വ്യക്തത നൽകുന്നതായിരുന്നു ആദ്യപടി. ലേഖനങ്ങൾ കൂടുതൽ വ്യക്തവും ക്രാൾ ചെയ്യാൻ കഴിയുന്നതുമാക്കാൻ ടൈറ്റിൽ ടാഗുകൾ, മെറ്റാ വിവരണങ്ങൾ, ഇന്റേണൽ ലിങ്കിംഗ് പോലുള്ള ഓൺ-പേജ് ഘടകങ്ങളിൽ മാറ്റങ്ങൾ വരുത്തി. ആർട്ടിക്കിൾ ടെംപ്ലേറ്റുകളിലുടനീളം സ്ട്രക്ചേർഡ് ഡാറ്റ (LD+JSON) നടപ്പിലാക്കിയത് വഴി, രചയിതാവ്, പ്രസിദ്ധീകരണ തീയതി, സ്റ്റോറി തരം തുടങ്ങിയ വിശദാംശങ്ങൾ സെർച് എഞ്ചിനുകൾക്ക് നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഇത് ഗൂഗിൾ സെർച്ചിലും ഡിസ്കവറിയിലും ഞങ്ങളുടെ ഉള്ളടക്കം പ്രത്യക്ഷപ്പെടുന്ന രീതി മെച്ചപ്പെടുത്തി.
ഞങ്ങളുടെ വെബ്‌സൈറ്റിൽ തടസ്സമില്ലാത്ത വായനാനുഭവം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമായിരുന്നു. ഇമേജ് കംപ്രഷൻ, ലേസി ലോഡിംഗ്, ഒപ്റ്റിമൈസ്ഡ് കാഷിംഗ് എന്നിവയുൾപ്പെടെയുള്ള പേജ് സ്പീഡ് മെച്ചപ്പെടുത്തലുകളിലൂടെ, ഞങ്ങളുടെ പേജുകൾ വളരെ വേഗത്തിൽ ലോഡ് ചെയ്യാൻ തുടങ്ങി. ഇത് ഉപയോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുക മാത്രമല്ല, ഞങ്ങളുടെ സെർച്ച് പെർഫോമൻസും ക്രമാതീതമായി വർദ്ധിപ്പിച്ചു.
ക്ലിക്കുകളിലും ഇംപ്രഷനുകളിലും ഒതുങ്ങുന്ന ഒന്നല്ല ഉപയോക്തൃ ഇടപെടൽ എന്ന ഞങ്ങൾ തിരിച്ചറിഞ്ഞു. കൂടുതൽ ആഴത്തിലുള്ള ഉപയോക്തൃ ഇടപെടലിനായി, വാർത്താ സംഗ്രഹങ്ങളും പോഡ്‌കാസ്റ്റുകളും ഞങ്ങളുടെ ലേഖനങ്ങളിൽ സംയോജിപ്പിക്കാൻ ജിഎൻഐ പ്രോഗ്രാം ഞങ്ങളെ സഹായിച്ചു. സംഗ്രഹങ്ങൾ വായനക്കാർക്ക് വേഗത്തിൽ വാർത്തകൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു രൂപരേഖ നൽകി. അതേസമയം, പോഡ്‌കാസ്റ്റുകൾ യാത്രയ്ക്കിടയിൽ കേൾക്കാൻ താൽപ്പര്യമുള്ള പ്രേക്ഷകർക്കായി ഒരു ഓഡിയോ മാനം നൽകി. ഈ വേറിട്ട സംയോജനം വായനക്കാർക്ക് കൂടുതൽ സൗകര്യം നൽകുകയും ഞങ്ങളുടെ വാർത്തകളിലുടനീളം ദീർഘവും അർത്ഥവത്തായതുമായ പ്രേക്ഷക ഇടപെടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈ മാറ്റങ്ങൾ വെബ്സൈറ്റിന്റെ ഓർഗാനിക് ട്രാഫിക്കിൽ സ്ഥിരമായ വളർച്ചയ്ക്കും, മെച്ചപ്പെട്ട സെർച്ച് റിസൾട്ടിനും, വായനക്കാരെ നിലനിർത്താനും കാരണമായി. അതിലുപരി, ഇത് ഞങ്ങളുടെ കാഴ്ചപ്പാടിൽ ഒരു മാറ്റം വരുത്തി, കേവലം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാറി, ഞങ്ങളുടെ വായനക്കാർക്കായി ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ സഹായിച്ചു.
ജിഎൻഐ ഡിജിറ്റൽ നേറ്റീവ് കാറ്റലിസ്റ്റ് പ്രോഗ്രാം സുസ്ഥിരതയെക്കുറിച്ചും ഡിജിറ്റൽ പക്വതയെക്കുറിച്ചും ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കാൻ ഞങ്ങളെ സഹായിച്ചു. സെർച്ച് ഒപ്റ്റിമൈസേഷൻ, സ്ട്രക്ചേർഡ് ഡാറ്റ, കൊണ്ടെന്റ് എൻഗേജ്മെന്റ് എന്നിവ ഇപ്പോൾ ഒറ്റത്തവണ പദ്ധതികളായിട്ടല്ല, മറിച്ച് തുടർച്ചയായ ചിട്ടവഴക്കങ്ങളായിട്ടാണ് ഞങ്ങൾ കാണുന്നത്. വെബ്സൈറ്റിലെ ഓരോ പുതിയ മാറ്റവും ഞങ്ങളുടെ പത്രപ്രവർത്തനം കൂടുതൽ വായനക്കാരിലേക്ക് എത്തുകയും ഓരോ വായനക്കാരനുമായി ആഴത്തിൽ ബന്ധപ്പെടുകയും ചെയ്യുന്ന ഒരു ഡിജിറ്റൽ ഭാവിയിലേക്ക് ഞങ്ങളെ എത്തിക്കുന്നു.
സാങ്കേതികവിദ്യയും വാർത്തകളും കൈകോർക്കുമ്പോൾ, പത്രപ്രവർത്തനത്തിന് അതിന്റെ യഥാർത്ഥ ലക്ഷ്യവും വ്യാപ്തിയും കൈവരുന്നു എന്ന ലളിതമായ സത്യം ടൈംസ് കേരളയിലെ ഈ യാത്ര ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു.
Times Kerala, participating in the GNI Digital Native Catalyst Program, identified growth opportunities through a Digital Maturity Assessment. They optimized their content by enhancing SEO, implementing structured data (LD+JSON), and improving page speed, making their stories more discoverable and the reading experience seamless.