പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിനായി ഒരുങ്ങിയിരിക്കുകയാണ് പമ്പാ തീരം. പ്രതിനിധികൾക്കടക്കം ഇവിടെ ഭക്ഷണം ഒരുക്കുന്നത് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഇഡ്ഡലിയുംദോശയും ഉൾപ്പെടെ 4000 പേർക്ക് പ്രഭാത ഭക്ഷണം നൽകും. (Global Ayyappa Sangamam today)
ചായയും കാപ്പിയും പൽ ചേർത്ത കോൺഫ്ലേക്സും ഉണ്ട്. രാവിലെ 11ന് 5000 പേർക്കുള്ള ചായയും ഉഴുന്നുവടയും വിതരണം ചെയ്യും. ഉച്ചയ്ക്ക് സാമ്പാറും പുളിശ്ശേരിയും പാലട പ്രഥമനും ഉൾപ്പെടെ വിഭവസമൃദ്ധമായ ഊണ് ആണ് ഒരുങ്ങുന്നത്. വെജിറ്റബിൾ പുലാവും ചില്ലി ഗോപിയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് രുചിക്കാവുന്നതാണ്.
വൈകിട്ട് മൂന്നിന് 5000 പേർക്ക് ചായ, വട്ടയപ്പം എന്നിവ ഒരുക്കും. അത്താഴത്തിന് 3000 പേർക്കുള്ള ഫുൽക്ക റൊട്ടിയും പനീർ ബട്ടറും വെജിറ്റബിൾ സാലഡും ഉണ്ട്. ഭക്ഷണം നൽകുന്നത് കരിമ്പിൻ ചണ്ടിയിൽ തീർത്ത പ്രകൃതി സൗഹൃദ പ്ലേറ്റിലാണ്.