പത്തനംതിട്ട : പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം നടക്കുന്നത് ഇന്നാണ്. ഇതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. രാവിലെ 6 മുതൽ തന്നെ നടപടികൾ തുടങ്ങി. (Global Ayyappa Sangamam in Sabarimala today )
നിരവധി പേർ ഇവിടെ എത്തിച്ചേർന്നു. പമ്പാ തീരത്തും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 9.30 ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യത്തേത് ശബരിമല മാസ്റ്റർ പ്ലാൻ സംബന്ധിച്ചതാണ്. ഇത് അവതരിപ്പിക്കുന്നത് ജയകുമാര്‍ ഐഎഎസ് ആണ്.
പരിപാടിയിൽ മൂവായിരത്തിലേറെ ആളുകൾ പങ്കെടുക്കും. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും പരിപാടി ബഹിഷ്‌കരിച്ചു. തമിഴ്‌നാട് സർക്കാർ മാത്രമാണ് ക്ഷണം സ്വീകരിച്ചത്.