പത്തനംതിട്ട : നാളെയാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. അയ്യപ്പ സംഗമത്തിൽ 3000ത്തിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ചടങ്ങ് രാവിലെ 9.30ന് മുഖ്യമന്ത്രിയാണ് ഉദ്‌ഘാടനം ചെയ്യുന്നത്.(Global Ayyappa Sangamam in Sabarimala)
ചർച്ചകൾ മൂന്ന് സെഷനുകളായി സംഘടിപ്പിക്കും. ശബരിമല മാസ്റ്റർപ്ലാൻ ഉൾപ്പെടെയുള്ള പദ്ധതികൾ അവതരിപ്പിക്കും. ഫണ്ട് കണ്ടെത്തുന്നത് സ്പോൺസർഷിപ്പിലൂടെയാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചിരുന്നു.
അതേസമയം, അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിൻ്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രമാണ്. ചടങ്ങിൽ രണ്ടു മന്ത്രിമാർ പങ്കെടുക്കും. മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് എത്തുന്നത്. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെയടക്കം ക്ഷണിച്ചിരുന്നുവെങ്കിലും അവർ പ്രതിനിധികളെ അയച്ചിട്ടില്ല.