തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം സർക്കാർ പരിപാടി അല്ലെന്ന വിശദീകരണം ഉണ്ടാകുമ്പോഴും കൂറ്റൻ പ്രചാരണ ബോർഡിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രം. ബോർഡ് സ്ഥാപിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ്. (Global Ayyappa Sangamam in Sabarimala)
അയ്യപ്പ സംഗമം സംഘാടകരാണ് ബോർഡ് സ്ഥാപിച്ചത്. അതേസമയം, ഹൈക്കോടതിയിലെ ഹർജിക്കാരൻ വി സി അജികുമാറും ഡോ. പി എസ് മഹേന്ദ്രകുമാറും ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.