പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ല. കുടുംബാംഗങ്ങളായ രണ്ടു പേരുടെ നിര്യാണത്തെത്തുടർന്ന് അശുദ്ധി നിലനിൽക്കുന്നതിനാലാണ് ഇത്.(Global Ayyappa Sangamam in Sabarimala )
ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ്. അയ്യപ്പ സംഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു വാർത്താക്കുറിപ്പ്.
വിശ്വാസം സംരക്ഷിച്ച് സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകണമെന്നാണ് പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചത്.