പത്തനംതിട്ട : ശനിയാഴ്ച്ചയാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇതിനായി പമ്പയിൽ ശീതീകരിച്ച ജർമ്മൻ പന്തലിൻ്റെ പണി അവസാന ഘട്ടത്തിലാണ്. (Global Ayyappa Sangamam in Sabarimala)
ഇതിൽ 3000 പേർക്ക് ഇരിക്കാൻസാധിക്കും. 38,500 ചതുരശ്ര അടിയിലുള്ള ഇവിടെയാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമം ഉദ്‌ഘാടനം ചെയ്യുന്നത്. ഗ്രീന്‍ റൂം, മീഡിയ റൂം വിഐപി ലോഞ്ച് എന്നിവയും ഉണ്ട്. പമ്പ മണപ്പുറവും നദിയും പൂർണ്ണമായും വൃത്തിയാക്കി.