തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് ഓൺലൈനായി വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിങ് നടത്താൻ കഴിയുന്നില്ല. (Global Ayyappa Sangamam in Sabarimala)
ഹൈന്ദവ സംഘടനകൾ അറിയിച്ചത് ഭക്തരെ തടഞ്ഞാൽ ശക്തമായി പ്രതിഷേധിക്കുമെന്നാണ്. എന്നാൽ, ബോർഡ് പറയുന്നത് നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്നാണ്.
പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത് ഈ മാസം 20നാണ്.