പത്തനംതിട്ട : പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് തമിഴ്‌നാട് ഐ ടി മന്ത്രി പളനിവേൽ ത്യാഗരാജൻ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം മന്ത്രി വി എൻ വാസവൻ പ്രസംഗിച്ചു. (Global Ayyappa Sangamam in Sabarimala)
പിന്നാലെ തമിഴ്നാട് മന്ത്രി പി.കെ.ശേഖർബാബുവും, അതിന് ശേഷം വെള്ളാപ്പള്ളി നടേശനും സംസാരിച്ചു.ഇതോടെയാണ് മന്ത്രി നീരസം പ്രകടിപ്പിച്ചത്. പിന്നാലെ അധികൃതർ ഇദ്ദേഹത്തെ അനുനയിപ്പിച്ചു.
പ്രസംഗം നടത്തിയതിന് ശേഷമാണ് മന്ത്രി വേദി വിട്ടത്. സംഗമത്തിന് ക്ഷണിച്ചതിൽ തമിഴ്നാട് മന്ത്രി നന്ദിയറിയിച്ചു.