തിരുവനന്തപുരം : സർക്കാരിൻ്റെ ആഗോള അയ്യപ്പ സംഗമം പരിപാടിയിൽ പങ്കെടുക്കുമെന്ന് എൻ എസ് എസ്. പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാൻ തീരുമാനമായി. (Global Ayyappa Sangamam in Sabarimala)
രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ ഇവർ സ്വാഗതം ചെയ്തു. അതേസമയം, പരിപാടിയിൽ പങ്കെടുക്കുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ അറിയിച്ചിരുന്നു.