കോട്ടയം : ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി വി അന്‍വര്‍.ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തില്‍ എത്താന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍.മതേതരത്വവും തൊഴിലാളി സമീപനവും വിട്ട ഇടതുപക്ഷവും മുഖ്യമന്ത്രിയും യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണെന്ന് അന്‍വര്‍ വിമർശിച്ചു.
കേരളത്തിലെ ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ എന്തുമോശം പ്രവര്‍ത്തിയും ചെയ്യും. അധികാരത്തിലെത്താന്‍ വര്‍ഗീയതയും ചെയ്യും എന്ന് വിളിച്ചുണര്‍ത്തുന്ന പരിപാടികളാണ് ചെയ്യുന്നത്. നിവര്‍ത്തികേട് കൊണ്ടാണ് പലരും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത്. യഥാര്‍ത്ഥ ഭക്തര്‍ പങ്കെടുത്തില്ല.
വെള്ളാപ്പള്ളി നടേശന്‍ എന്നും 35 വര്‍ഷം പ്രസ്ഥാനത്തെ നയിച്ചിട്ടും ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞാല്‍ ആരുടെ കഴിവുകേടാണെന്നും പി വി അന്‍വര്‍ ചോദിച്ചു. മലര്‍ന്നു കിടന്നു തുപ്പുന്നതിന് സമമാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്ന് അന്‍വര്‍ കൂട്ടിച്ചേർത്തു.
അതേ സമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രാദേശിക കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നതായി പി വി അന്‍വര്‍. കോണ്‍ഗ്രസിൽ ഔദ്യോഗിക പ്രവേശനം ലഭിച്ചില്ലെങ്കിലും പ്രാദേശികമായി സഹകരിക്കും എന്നും അദ്ദേഹം പറഞ്ഞു.