ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ; ബ​ഹി​ഷ്ക​രി​ക്കു​ന്ന പ്ര​തി​പ​ക്ഷം ഒ​റ്റ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ |global ayyappa sangam

ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം.
vn vasavan
Published on

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ച​രി​ത്ര​മാ​കു​മെ​ന്നും സം​ഗ​മം ബ​ഹി​ഷ്ക​രി​ക്കു​ന്ന പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​റ്റ​പ്പെ​ടു​മെ​ന്നും ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല. സ്ഥിരമായി വരുന്ന തീർത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

അതേ സമയം, ശ​നി​യാ​ഴ്ച​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം. ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പ​മ്പ​യി​ൽ പൂ​ർ​ത്തി​യാ​യി. 3000ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്ന് സെ​ഷ​നു​ക​ളാ​യാ​ണ് ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ വി​വി​ഐ​പി​ക​ൾ അ​ട​ക്കം 3000ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ ഉ​ൾ​പ്പെ​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സ്പോ​ൺ​സ​ർ​മാ​രു​ടെ സ​ഹാ​യം തേ​ടു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​സ്റ്റ​ർ പ്ലാ​ൻ, തീ​ർ​ഥാ​ട​ക ടൂ​റി​സം, തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ആ​ണ് പ്ര​ധാ​ന ച​ർ​ച്ച.

Related Stories

No stories found.
Times Kerala
timeskerala.com