
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച നിർദേശം ദേവസ്വം ബോർഡ് ലംഘിച്ചു(Global Ayyappa Sangam). അയ്യപ്പ സംഗമ ദിവസം വെർച്വൽ ക്യു സ്ലോട്ട് വഴിയുള്ള പ്രവേശനം 5 ൽ നിന്നും 1 ആയി ദേവസ്വം ബോർഡ് കുറച്ചു.
അയ്യപ്പ സംഗമത്തിന് എത്തുന്ന വിവിഐപി പ്രതിനിധികൾക്ക് ദർശനമൊരുക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡിൻറെ നടപടി. ഇത് പ്രകാരം സെപ്റ്റംബർ 19 ഉം 20 ഉം തീയതികളിൽ 10000 ഭക്തർക്ക് മാത്രമാകും ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക.
അതേസമയം 50000 സ്ലോട്ടുകൾ ആണ് മാസപൂജകൾക്കായി സാധാരണ അനുവദിച്ചിരുന്നത്. ഇതിൽ മാറ്റം ഉണ്ടാകരുതെന്നും അയ്യപ്പ സംഗമം സാധാരണ ഭക്തരെ ബാധിക്കരുതെന്നുമാണ് കോടതി നിർദേശിച്ചിരുന്നത്. ഇതാണ് ദേവസ്വം ബോർഡ് ലംഘിച്ചത്.