
ബിഗ് ബോസ് ഹൗസിൽ എട്ടാം ആഴ്ചയിലേക്കുള്ള നോമിനേഷൻ നടക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലേത് പോലെ പകുതി പേർ ഓപ്പൺ നോമിനേഷനും പകുതി പേർ രഹസ്യ നോമിനേഷനുമാണ് ചെയ്തത്. ജിസേൽ, അനീഷ്, അനുമോൾ, ജിഷിൻ തുടങ്ങിയവരൊക്കെ നോമിനേഷൻ പേരുകളിലുണ്ട്. ഇതിന്റെ പ്രൊമോ ഏഷ്യാനെറ്റ് പങ്കുവച്ചിട്ടുണ്ട്.
ഓപ്പൺ നോമിനേഷനിൽ ജിസേൽ, ഭക്ഷണം നൽകി കുറച്ചുപേരെ ചേർത്തുനിർത്തി സേഫ് ഗെയിം കളിക്കുന്നു എന്ന് ലക്ഷ്മി പറയുന്നു. ആര്യൻ അനീഷിൻ്റെ പേരാണ് പറയുന്നത്. നേരത്തെ ഒറ്റയ്ക്കാണ് കളിച്ചിരുന്നതെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും ആര്യൻ പറയുന്നു. “ജിഷിൻ ചേട്ടാ, നിങ്ങൾക്ക് എത്ര വയസ് ഉണ്ട്, ഇത് എന്താണ്” എന്ന് സാബുമാൻ ചോദിക്കുന്നു.
സീക്രട്ട് നോമിനേഷനിൽ ബിന്നി പറയുന്നത്, സാരിത്തുമ്പിൽ പോകുന്നത് പോലെ ഒരു പ്രവണതയാണ് കാണിക്കുന്നത് എന്നാണ്. ആരെപ്പറ്റിയാണെന്നത് വ്യക്തമല്ല. 15 പേരിൽ 13 പേരാണ് ആക്ടീവായി നിലക്കുന്നതെന്ന് അനുമോൾ പറയുന്നു. കളി മറന്നുപോയി എന്ന കാരണം ചൂണ്ടിക്കാട്ടി അനുമോളെ ജിഷിൻ നോമിനേറ്റ് ചെയ്യുന്നു. ആര്യനെ ഒരു അടിമയായാണ് താൻ കണക്കാക്കുന്നതെന്ന് അഭിലാഷ് പറയുന്നു.