
ബിഗ് ബോസിൽ വീക്കെൻഡ് എപ്പിസോഡിൽ ഈ ആഴ്ച പുറത്തുപോകുന്നത് ഒനീലും ജിസേലുമാണെന്ന് സൂചന. ശനിയാഴ്ചത്തെ എപ്പിസോഡിൽ ഒനീലും ഞായറാഴ്ചത്തെ എപ്പിസോഡിൽ ജിസേലും പുറത്തുപോകുമെന്നാണ് സൂചനകൾ. ഇത്തവണ ഫിനാലെയിൽ എത്തുമെന്ന് കരുതിയിരുന്ന മത്സരാർത്ഥിയാണ് ജിസേൽ. ആദ്യമൊക്കെ ഒതുങ്ങിക്കൂടിയിരുന്ന ഒനീൽ പിന്നീട് മികച്ച മത്സരാർത്ഥിയായിരുന്നു.
ആദ്യ ആഴ്ചകളിൽ മോശം മത്സരാർത്ഥിയായിരുന്നു ഒനീൽ. ഹൗസിനുള്ളിലും പുറത്തും ഇതേ ഇമേജാണ് ഒനീലിനുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഒനീൽ ശക്തനായ മത്സരാർത്ഥി ആയിരിക്കുകയാണ്. ബിഗ് ബോസിന്റെ ക്യാപ്റ്റനായും ഒനീൽ തിരഞ്ഞെടുക്കപ്പെട്ടു. ഒനീൽ പുറത്തുപോയാൽ അതൊരു വർത്തയാകില്ല. എന്നാൽ, ഫൈനൽ ഫൈവ് ഉറപ്പിച്ചിരുന്ന ജിസേൽ പുറത്തുപോകുന്നത് വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.