വിഴിഞ്ഞം : വീടിനു സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ.സംഭവ ശേഷം ഒളിവിലായിരുന്ന ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‌തത്.
വളളക്കടവ് സ്വദേശി സാജിദിനെ(26) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ആമ്പൽക്കുളം ഭാഗത്തുളള പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെയായിരുന്നു ഇയാൾ ഉപദ്രവിച്ചത്.
കുട്ടികൾ രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.