

തൃശൂർ: അക്യുപങ്ചര്‍ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ലിനിക്ക് ഉടമ അറസ്റ്റിൽ.പുത്തന്‍വേലിക്കര ചാലക്ക സ്വദേശി കോന്നംവീട്ടില്‍ സുധീര്‍ ഷാമന്‍സില്‍ (40) എന്നയാളെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഡ്രീംസ് വെല്‍നസ് ക്ലിനിക്ക്, ഡ്രീംസ് വുമണ്‍സ് വേള്‍ഡ്, ഡ്രീംസ് അക്യുപങ്ചര്‍ ക്ലിനിക് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് ഇയാൾ.
പ്രതിയുടെ സ്ഥാപനത്തില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2022 ഏപ്രില്‍ മാസം മുതൽ പല തവണ പീഡിപ്പിച്ചതായാണ് പരാതി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തത്.