
പാലക്കാട്: വലപ്പുഴ, ചൂരക്കോട് നിന്ന് 15 വയസ്സുകാരിയെ കാണാതായതായി പരാതി(Girl Missing from Palakkad Churakkad). ചൂരക്കോട് സ്വദേശി അബ്ദുള്‍ കരീമിന്റെ മകള്‍ ഷഹാനാ ഷെറിനെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. സ്കൂളിലേക്ക് പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ട്യൂഷൻ കഴിഞ്ഞ് സ്കൂളിൽ എത്തിയല്ലെന്നാണ് പറയുന്നത്.
എന്നാൽ, ഒരു സുഹൃത്തിനോട് താൻ കൊടുമുണ്ടയിലുള്ള ബന്ധു വീട്ടില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്ത് വരാമെന്ന് പെൺകുട്ടി പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചു. ശേഷം പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപം കുട്ടി എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.