കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗംചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. ചൊവ്വയിലെ വി വി സംഗീത് (20), വൈദ്യർ പീടികയിലെ പി ആകാശ് (20), എടച്ചൊവ്വയിലെ കെ അഭിഷേക് (20) എന്നിവരെയാണ് പിടിയിലായത്.
സാമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ആറുമാസം മുമ്പ് ചൊവ്വയിലെ ലോഡ്ജിൽ എത്തിച്ചശേഷം മയക്കുമരുന്ന് നൽകിയ ബലാത്സംഗംചെയ്തുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.