
കോഴിക്കോട് : പനി ബാധിച്ച് താമരശേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് ഉൾപ്പെടുന്ന വാർഡിൽ ഇന്ന് പനി സർവ്വേ നടത്തും. കുട്ടിയുടെ അടുത്ത ബന്ധുക്കളും സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. (Girl dies of fever in Kozhikode )
ഇന്നലെ വൈകുന്നേരമാണ് കുട്ടി മരിച്ചത്. മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. താമരശേരി താലൂക്ക് ആശുപത്രിയിൽ നിന്നും വേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് കുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം. അനയ എന്ന 9കാരിയാണ് മരിച്ചത്.