
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഫൈനലിലേക്ക് അടുക്കുകയാണ്. ബിബി ഹൗസിൽ ഇനി 11 മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ഇതിൽ എട്ട് പേർ ഇത്തവണത്തെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച രണ്ട് പേർ പുറത്താവുമെന്നാണ് സൂചന. അതേസമയം, ക്യാപ്റ്റനായ ആദില, ആര്യൻ, നൂറ എന്നിവർ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടുണ്ട്.
ബിബി ഹൗസിൽ അനീഷും നെവിനും തമ്മിലുണ്ടാകുന്ന വാക്കുതർക്കം പ്രൊമോ ആയി ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ക്യാമറ സ്പേസിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നത്. തനിക്ക് ക്യാമറ സ്പേസ് കിട്ടുന്നില്ലെന്നും മുന്നിൽ നിന്ന് മാറിനിൽക്കണമെന്നും അനീഷ് ആവശ്യപ്പെടുന്നതും ഇതിനോട് നെവിൻ രൂക്ഷമായി പ്രതികരിക്കുന്നതും പ്രൊമോയിൽ കാണാം.
ഒരു ടാസ്കിൻ്റെ ഭാഗമായി എല്ലാവരും മുറ്റത്ത് നിരന്നുനിൽക്കുന്നുണ്ട്. സാബുമാൻ മറുവശത്ത് നിന്ന് എന്തോ വായിക്കുന്നു. ഈ സമയത്ത് നെവിൻ അനീഷിൻ്റെ മുന്നിലാണ് നിൽക്കുന്നത്. നെവിനെ പിടിച്ച് മാറ്റി, 'ഇങ്ങോട്ട് ഇറങ്ങിനിൽക്കൂ..' എന്ന് അനീഷ് പറയുന്നു. എന്നാൽ, തൻ്റെ കൈ വിടുവിച്ചുകൊണ്ട്, 'തൻ്റെ കൈ തൊടരുത്' എന്ന് നെവിൻ പറയുന്നു. “എന്നെയും കൂടി ക്യാമറ കാണട്ടെ” എന്ന് അനീഷ് പറയുമ്പോൾ, “താൻ മിണ്ടാതിരുന്നോ” എന്ന് ദേഷ്യത്തിൽ നെവിൻ പ്രതികരിക്കുന്നു. ഈ വാക്കുതർക്കം പിന്നീട് രൂക്ഷമാകുന്നു.
തൻ്റെ മുന്നിൽ വന്ന് നിൽക്കുകയാണെന്ന് അനീഷ് പറയുമ്പോൾ 'ക്യാമറ തൻ്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യണോ?' എന്ന് നെവിൻ ചോദിക്കുന്നു. പിന്നീട് ക്യാമറ എവിടെയാണെന്നതിനെച്ചൊല്ലി അനീഷും നെവിനും ഷാനവാസും തമ്മിൽ തർക്കമുണ്ടാകുന്നു. 'എനിക്ക് ഇറിറ്റേഷൻ വരുന്നു' എന്ന് അനീഷ് പറയുമ്പോൾ ചിരിക്കുന്ന അക്ബറിനെയും പ്രൊമോയിൽ കാണാം.