
ന്യൂഡൽഹി: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രസ്താവന പിൻവലിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സംസ്ഥാനത്തോട് മാപ്പ് പറയണമെന്ന് എ.എ. റഹീം എം.പി. ആത്മാഭിമാനമുള്ള മലയാളിക്ക് ബി.ജെ.പിക്കാരനായി തുടരാനാകില്ല. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന് ബി.ജെ.പി വ്യക്തമാക്കണം. (A.A. Rahim)
മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണെന്നും കേരളത്തിൽ ജോർജ് കുര്യനെതിരെ ഡി.വൈ.എഫ്.ഐ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീമായി എന്ത് എതിർപ്പാണ് ബി.ജെ.പിക്ക് കേരളത്തോടുള്ളതെന്നും എ.എ. റഹീം പറഞ്ഞു.