CPIM പുറത്താക്കിയ ജിയോ ഫോക്സ് കോൺഗ്രസിൽ ചേർന്നു: BJP വിട്ട് 4 പേരും കോൺഗ്രസിലെത്തി | CPIM

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് വരന്തരപ്പിള്ളിയിൽ നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
CPIM പുറത്താക്കിയ ജിയോ ഫോക്സ് കോൺഗ്രസിൽ ചേർന്നു: BJP വിട്ട് 4 പേരും കോൺഗ്രസിലെത്തി | CPIM
Published on

തൃശ്ശൂർ: എൽഡിഎഫ് ഭരണമുള്ള തൃശ്ശൂർ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. പാർട്ടിയുമായുള്ള ഭിന്നത മൂലം കഴിഞ്ഞ ദിവസം പാർട്ടി ജിയോ ഫോക്സിനെ പുറത്താക്കിയിരുന്നു. ഇന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ എത്തി അദ്ദേഹത്തിന് അംഗത്വം നൽകി.(Geo Fox who was expelled from CPIM joins Congress)

നേരത്തെ കോൺഗ്രസ് വിട്ട് പുറത്തുവന്ന ജിയോ ഫോക്സിനെ സിപിഐഎം ടിക്കറ്റിൽ മത്സരിപ്പിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത്. മണലൂർ നിയമസഭാ സീറ്റ് വേണമെന്ന് ജിയോ ഫോക്സ് ആവശ്യപ്പെട്ടതോടെയാണ് സിപിഐഎമ്മുമായി പ്രശ്‌നങ്ങൾ ഉടലെടുത്തത്. തുടർന്ന് വീണ്ടും യുഡിഎഫിലേക്ക് പോകാനുള്ള നീക്കമുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം നടപടി സ്വീകരിച്ചത്.

ബിജെപി വിട്ട് നാലുപേർ കോൺഗ്രസിലേക്ക്

അതേസമയം, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് വരന്തരപ്പിള്ളിയിൽ നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് സംവാദത്തിന്റെ അടുത്ത ദിവസം പാർട്ടി വിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com