തിരുവനന്തപുരം : ഗായത്രി വധക്കേസിലെ പ്രതിയായ പ്രവീണിന് ശിക്ഷ വിധിച്ച് കോടതി. ഇയാൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. വിധി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. (Gayathri murder case)
തമ്പാനൂരിലെ ലോഡ്ജിൽ കാട്ടാക്കട സ്വദേശിയായ ഗായത്രിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 2022 മാര്‍ച്ച് ആറിനാണ്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ആൺ സുഹൃത്തായ പ്രവീൺ ആണ് കൊലപാതകിയെന്ന് കണ്ടെത്തി.