തിരുവനന്തപുരം : തലസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലിലെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത് കടയുടമ വിജയനാണ്. (Gas cylinder blast in Nedumangad resulting in the death of a man)
12 മണിയോടെ ഉണ്ടായ സംഭവത്തിൽ 55കാരനായ വിജയൻ തൽക്ഷണം മരണപ്പെട്ടു. ഇയാളും ഭാര്യയും സ്ഥലത്ത് ഉണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ട് മുൻപാണ് ഭാര്യയും ചെറുമകനും പുറത്തേക്ക് പോയത്.
ഗ്യാസ് ലീക്കായെന്നാണ് ഫയർഫോഴ്‌സ് വിലയിരുത്തുന്നത്. നാട്ടുകാർ ഓടിക്കൂടിയത് പൊട്ടിത്തെറി ശബ്ദം കേട്ടാണ്. ശരീരം പൂർണ്ണമായും കത്തിയമർന്ന നിലയിൽ ആയിരുന്നു.