തലസ്ഥാനത്തെ ഹോസ്റ്റലിലും കഞ്ചാവ്: കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് എക്സൈസ് പിടികൂടിയത് 20 ഗ്രാം കഞ്ചാവ് | Ganja seized

രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
തലസ്ഥാനത്തെ ഹോസ്റ്റലിലും കഞ്ചാവ്: കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് എക്സൈസ് പിടികൂടിയത് 20 ഗ്രാം കഞ്ചാവ് | Ganja seized
Published on

തിരുവനന്തപുരം: കളമശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയതിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ തലസ്ഥാനത്തും സമാനമായ രീതിയിൽ കഞ്ചാവ് പിടികൂടി. പാളയത്തെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 20 ഗ്രാം കഞ്ചാവാണ്. (Ganja seized from excise raid at Palayam University College hostel)

ഇവിടുത്തെ 15 മുറികളിലാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

70ലേറെ മുറികളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 12.30ഓടെ പരിശോധന പൂർത്തിയാക്കി സംഘം മടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com