
കൊച്ചി: കഞ്ചാവ് കേസിൽ ഛായാഗ്രഹകനും സംവിധായകനും കൂടിയായ സമീര്‍ താഹിര്‍ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് സമീര്‍ താഹിറിനെ ചോദ്യം ചെയ്യലിനായി എക്സൈസ് വിളിപ്പിച്ചത്.ചോദ്യം ചെയ്യലിനൊടുവിലാണ് ഉദ്യോഗസ്ഥർ അറസ്റ്റിലേക്ക് നീങ്ങിയത്.