തിരുവനന്തപുരം : ഹോട്ടലുടമയെയും ജീവനക്കാരനെയും തല്ലിച്ചതച്ച് ഏഴംഗ സംഘം. ഭക്ഷണം നൽകാൻ താമസിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. (Gang of seven beat up a hotel owner)
തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ആദിത്യൻ, വിനീഷ് എന്നിവരെ പോലീസ് പിടികൂടി. 62കാരനായ ആല്‍ഫ്രഡ് ജോണിനും ജീവനക്കാർക്കുമാണ് പരിക്കേറ്റത്.
ഭക്ഷണം ആദ്യം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം. ഒളിവിൽ പോയവർക്കായി തിരച്ചിൽ തുടരുകയാണ്.