ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയിൽ | Gang leader

ഇയാൾ കരുതൽ തടങ്കലിലാണ്
ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയിൽ | Gang leader
Updated on

കൊച്ചി: ദീർഘകാലമായി പോലീസിന്റെ നിരീക്ഷണത്തിലുള്ള ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പോലീസ് പിടിയിലായി. മുളവുകാട് പോലീസ് പനമ്പുകാട് നടത്തിയ പരിശോധനയിലാണ് ഇയാൾ കസ്റ്റഡിയിലായത്.(Gang leader Maradu Aneesh in police custody)

കൊച്ചിയിലെ ഒരു ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ, മരട് അനീഷിനെയും കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്.

തമിഴ്‌നാട്ടിൽ നിലവിലുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡി എന്നും സൂചനയുണ്ട്. നിലവിൽ അനീഷ് കരുതൽ തടങ്കലിലാണുള്ളത്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ.

Related Stories

No stories found.
Times Kerala
timeskerala.com