
കൊച്ചി : ട്രെയിൻ യാത്രക്കാരെ വടി കൊണ്ടടിച്ച് ഫോൺ തട്ടിയെടുക്കുന്ന സംഘം ആലുവയിൽ നിന്ന് പിടിയിലായി. ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണ് ഈ ആറംഗ സംഘം നടത്തുന്നത്.(Gang arrested for attack and theft in trains)
റെയിൽവേ പോലീസ് പിടികൂടിയത് ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ്. പ്രായപൂർത്തിയാകാത്ത ഒരാളും ഇക്കൂട്ടത്തിലുണ്ട്.
വാതിലിന് അടുത്ത് നിൽക്കുന്നവരെ അടിക്കുകയാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു യുവാവ് താഴെ വീണു പരിക്കേറ്റിരുന്നു.