ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങുന്നത് അടുത്ത ജനറൽ സെക്രട്ടറിയാകാൻ ; ക​ര​യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം |NSS

സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണം.
Ganesh kumar
Published on

പത്തനംതിട്ട : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്എസ് കരയോഗം. ഗ​ണേ​ഷ് കു​മാ​ർ സു​കു​മാ​ര​ൻ നാ​യ​രു​ടെ മൂ​ട് താ​ങ്ങി നി​ൽ​ക്കു​ന്ന​ത് അ​ടു​ത്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​കാ​നാ​ണെ​ന്നാ​ണ് ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ​ന്‍റെ വി​മ​ർ​ശ​നം. അ​യ്യ​പ്പ​ഭ​ക്ത​രെ​യും സ​മു​ദാ​യ​ത്തെ​യും ഒ​ന്ന​ട​ങ്കം അ​ധി​ക്ഷേ​പി​ച്ച സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യം ഉയർന്നു.

സുകുമാരൻ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കരയോഗം ഭാരവാഹിയുടെ പരസ്യ വിമർശനം. പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് പു​റ​മേ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ​യും മ​ന്ത്രി​ക്കെ​തി​രെ​യും പ്ര​ദേ​ശ​ത്ത് ഫ്ല​ക്സു​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com