
തിരുവനന്തപുരം : ഗണേശോത്സവം 2025 നോട് അനുബന്ധിച്ച് കേരളത്തിലെ ഏറ്റവും വലിയ ഗണേശ വിഗ്രഹം ആറ്റിങ്ങലിലെ, കച്ചേരി നടയിൽ സ്ഥാപിച്ചു. 24 നു വൈകുന്നേരമാണ് വിഗ്രഹം സ്ഥാപിച്ചത്. തുടർന്ന് ഗണേശോത്സവത്തോട് അനുബന്ധിച്ചുള്ള പൂജാദികർമ്മങ്ങളും നടന്നു. ഹൈദരാബാദിൽ നിന്നാണ് വിഗ്രഹം കേരളത്തിൽ എത്തിച്ചത്. തുടർന്ന് ക്രയിൻ ഉപയോഗിച്ചാണ് വിഗ്രഹം കച്ചേരിനടയിലെ പ്രത്യേകം ഒരുക്കിയ സ്റ്റേജിൽ സ്ഥാപിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത്.