പേരൂർക്കട : ഉദിയന്നൂർ ദേവീ ക്ഷേത്രം ഗജ സേവാ സംഘം സെക്രട്ടറിയും പൂജാരി പേരൂർക്കട പ്രശാന്തും ചേർന്നു ഗണേശ വിഗ്രഹം മിഴി തുറന്നു . ശിവസേന സംസ്ഥാന പ്രസിഡന്റും ഗണേശോത്സവ ട്രസ്റ്റ് സംസ്ഥാന ചീഫ് കോഡിനേറ്ററുമായ അഡ്വ : പേരൂർക്കട ഹരികിമാർ, ഭഗവാന് മുൻപിൽ ആരതി ഉഴിഞ്ഞും , നാളികേരം ഉടച്ചും , പൂജാരിയ്ക്കു വസ്ത്രവും , ദക്ഷിണയും നൽകിയും , പൊങ്കാല അടുപ്പിൽ തീ പകർന്നും 2025 ഗണേശോത്സവത്തിന് പേരൂർക്കടയിൽ തുടക്കം കുറിച്ചു .
ആഘോഷ കമ്മിറ്റി പ്രസിഡന്റ് പേരൂർക്കട അഭിനവ് , വൈസ് പ്രസിഡന്റ് അശോക് കുമാർ , സെക്രട്ടറി ശ്രീകുമാർ , ജോയിന്റ് സെക്രട്ടറി പേരൂർക്കട സച്ചു , ട്രഷറർ ഉദയൻ പേരൂർക്കട, R K S ജില്ലാ പ്രസിഡന്റ് പേരൂർക്കട ഷിബു , അഭിഭാഷക സംഘടന സംസ്ഥാന നേതാവ് അഡ്വ : നന്ദുപ്രകാശ് , RKS കാട്ടാക്കട മണ്ഡലം നേതാവ് വിനു കാട്ടാക്കട പേരൂർക്കട അനന്ദു തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും, ഗണേശ ഭക്തരും പങ്കെടുത്തു. വളരെഭക്തിയോടെ ചെയ്തു വരുന്ന പൂജാകർമ്മളിൽ വിശ്വാസകൾക്കും , ഭക്ത ജനങ്ങൾക്കും ഗണപതി ഭഗവാനെ നേരിട്ട് പൂജിക്കാനും അവസരം നൽകി വരുന്നു . ഇത് 9 നാളുകൾ ഭഗവാനും ഭക്തരും നേരിട്ടുള്ള സമ്പർക്കം എന്നത് ഭക്തർക്ക് നേരിട്ട് ബോധ്യപ്പെടുന്നു എന്നതിന് വിശ്വം കൂട്ടുന്നു.