കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലികമായി നിർമ്മിച്ച ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് അപകടം നടന്നത്.(Gallery collapses on college ground, Students injured)
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കായി തയ്യാറെടുക്കുന്നതിനിടെയാണ് താൽക്കാലിക ഗാലറി തകർന്നു വീണത്.
എൻ.സി.സി. (NCC), എൻ.എസ്.എസ്. (NSS) വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് കോളേജ് അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.